Sunday, September 7, 2008

ഒബാമ‍ മാറ്റത്തിന്റെ കൊടുങ്കാറ്റാവട്ടെ

ഒരു പക്ഷെ ലോകം ഇന്നു എറ്റവും കൂടുതല്‍ ഉറ്റു നോക്കുന്നത് ഈ ഒരു വ്യക്തിയിലേക്കായിരിക്കും, ഡമൊക്രാറ്റിക് പാര്‍ട്ടിയുടെ പ്രെസിഡന്റ് സഥാനാര്‍ത്ഥി, മാറ്റത്തിന്റെ മുദ്രാവാക്യവുമായി വന്ന് ഇതിനോടകം തന്നെ അമേരിക്കയിലും ലോകത്തുടനീളവും ചര്‍ച്ചാവിഷയമായ ആഫ്രിക്കന്‍ അമേരിക്കന്‍ പൌരനായ ഒബാമ എന്ന വ്യക്തിയിലേയ്ക്ക്.

എന്തിലും ഏതിലും സ്വതന്ത്രമായി മുന്നേറുന്ന അമേരിക്ക വെല്ലുവിളികളില്ലാതെ മുന്നേറുന്നത് ലോകമെന്നും അസൂയയോടും തെല്ല് ഭയത്തോടുമാണു കണ്ടിരുന്നത്. അമേരിക്കയുടെ അതിശക്തമായ ഈ മുന്നേറ്റം ലോകത്തിനുമേല്‍ വന്‍ സ്വാതീനം ചെലുത്തുവാനിടയാക്കി. അമേരിക്കന്‍ കമ്പ് നികളില്ലെങ്കില്‍ ഇന്‍ഡ്യന്‍ ഐ.ടി മേഖല നൂറിലൊന്നായ്യി ചുരുങ്ങുമെന്നുള്ളത് നമ്മള്‍ അംഗീകരിചില്ലെങ്കിലും യാഥാര്‍ഥ്യമാണ്.

വംബന്‍ വിജയങ്ങള്‍ക്കിടയില്‍ 9/11 ദുരന്തം അമേരിക്കന്‍ ജനതയുടെ സ്വാതത്ന്ര്യയത്തിന് മേല്‍ ഭീതിയുടെ കരിനിഴല്‍ പരത്തി.ഭയന്നു ഭിതിയിലാണ്ട അമേരിക്കന്‍ ജനതയുടെ ദൌര്‍ബല്ല്യം മുതലാക്കി ജോര്‍ജ് ബുഷ് വീണ്ടും അധികാരത്തില്‍ വന്നു. ഈ നൂറ്റാണ്ടില്‍ ലോകത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയ രാജ്യം അമേരിക്കയാണെന്ന് ശത്രുരാജ്യങ്ങള്‍ക്ക് പോലും സമ്മതിക്കാതെ തരമില്ല.അതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സാധരണക്കാരയ നിരപരധികളായ മനുഷ്യരുടെ പേടി സ്വപ്നവും ഈ അമേരിക്ക തന്നെയായിരുന്നു. ആ രാജ്യത്തെ യുവാക്കളുടെ സ്വപനങ്ങളിലും പ്രതീക്ഷകളിലും മണ്ണു വാരിയിട്ട അമേരിക്കയക്ക് വിശ്വസനീയങ്ങളായ ന്യായീകരണങ്ങളോന്നും തന്നെയില്ല. ഈയവസര്‍ത്തിലാണ് ഒബാമ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ ലോക ശ്രദ്ത നേടുന്നത്. താന്‍ പ്രെസിഡന്റ് സ്ഥാനാര്‍തിയാകുന്നതിനു മുന്‍പ് തന്നെ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത വ്യക്തിയാണ് ഒബാമ. അമേരിക്കയുടെ ഇറാക്കിലെ എല്ലാവിധ പരിക്ഷണങ്ങളും ഒരു വന്‍ പരാജയമായിരുന്നുവെന്ന് ബുഷും അനുയായികളും ഒഴിച്ച് അമേരിക്കന്‍ ജനത ഉള്‍പ്പെടെയുള്ള ലോകസമുഹം മനസ്സിലാക്കിയപ്പോള്‍ ഒബാമയുടെ വാക്കുകള്‍ക്ക് പ്രാധാന്യമേറി. ലോകം ആ വ്യക്തിയിലേക്ക് ഉറ്റു നോക്കി തുടങ്ങി.

അമേരിക്ക പല കാര്യങ്ങളിലും സുരക്ഷിതമല്ലെന്നും അതിന് ശക്തമായ മാറ്റം അനിവാര്യമാണെന്നും തന്റെ പരമപ്രധാന ലക്ഷ്യം അത് മാത്രമായിരിക്കുമെന്നും ഒബാമ പ്രെഖ്യാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളില്‍ അപ്രായോഗികമായി ഒന്നും തന്നെയില്ല, പക്ഷെ അത് അമേരിക്കയുടെ യഥാര്‍ത്ഥ മുതലാളികളായ എണ്ണ കമ്പനികളുടെയും ആയൂധ കച്ചവടക്കാരെന്റെയും ഉറക്കം കെടുത്തുമെന്നതില്‍ തര്‍ക്കമില്ല. ഒബാമയുടെ വാഗ്ദാനങ്ങളില്‍ പലതും ശ്രദ്തിക്ക്പ്പെടേണ്ടതാണ്. അവയില്‍ ചിലത് ഇന്‍ഡ്യക്ക് പ്രയോജനപ്പടില്ല എന്നതു മറുവശം. (അങ്ങനെയെങ്കിലും കുറച്ച് കാര്യങ്ങളില്‍ നമ്മുക്ക് സ്വയം പര്യാപ്തത നേടാം).

  • ഇറാക്കില്‍ നിന്നും അമേരിക്കന്‍ പട്ടാളത്തിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍.
  • ഇടത്തരക്കാര്‍ക്ക് ടാക്സ് ഇളവ്
  • ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്കുക അതവഴി 5 മില്ല്യണ്‍ തോഴില്‍ ഉറപ്പാക്കുക. അതുവഴി എണ്ണക്കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക.
  • തീവ്രവാതം ഇല്ലായ്മ ചെയുന്നതിന് തുറന്ന ചര്‍ച്ചകള്‍.
  • കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്ക് താമസ സൌകര്യം.
  • എല്ലാ അമേരിക്കന്‍ പൌരനും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ജൊര്‍ജ് ബുഷ് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. സാധാരണക്കാരെന്റെ പ്രശനങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അവരിലേക്ക് ഇറങ്ങി ചെല്ലണം. ഒബാമയുടെ വളര്‍ച്ച തന്നെ ഷിക്കാഗൊയിലെ സാധാരണ സമൂഹത്തിന്റെ പ്രശനങ്ങള്‍ പഠിച്ചും അത് പരിഹരിക്കുന്നതിലൂടെയുമായിരുന്നു. ഇന്ന് സാധാര്‍ണക്കാരായ ഓരൊ അമേരിക്കകാര‍നും താന്‍ തൊഴില്‍ പരമായും സാമ്പത്തികമായും ഒട്ടും സുരക്ഷിതരല്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഓരൊ മാസവും തൊഴില്‍രഹിതരാകുന്നവരുടെ എണ്ണമെടുത്താല്‍ മാത്രം മതി അതിന്റെ തീവ്രത മനസ്സിലാക്കാന്‍. ഇക്കഴിഞ്ഞ ഡമൊക്രാറ്റിക്ക് കണ്‍വന്‍ഷനില്‍ തന്റെ പ്രെസിഡന്റ് സഥാനാര്‍തിത്വം പ്രെഖ്യപിക്കുന്നതോടൊപ്പം തന്നെ ബുഷിനും മ്ക്കെയിനുമെതിരെ ശക്തമായ വിമര്‍ശനമാണ് ഒബാമ അഴിച്ച് വിട്ടത്.

അമേരിക്കന്‍ പ്രസിഡന്‍ഡ് എന്ന വ്യക്തിക്ക് ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിവുള്ള ആളാണ്. അത് അയാളുടെ വ്യക്തിത്വമൊ കഴിവിനെയോ ഒന്നും ആശ്രയിച്ചല്ല മറിച്ച് ആ രാജ്യത്തിന്റെ സാംബത്തികവും ശാസ്ത്രിയവുമായ മുന്നേറ്റം ഇന്നും ലോകത്തെ ഭരിച്ച് കൊണ്ടിരിക്കുന്നു. അവിടെ പരമാധികാരി സ്വാര്‍തഥ ലക്ഷ്യങ്ങളുടെയും അനാവശ്യ യുദ്ധങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുബോള്‍ സ്വന്തം രാജ്യത്തിനും എന്തിന് ലോകത്തിന് തന്നെ അത് ഭീഷണി ഉയര്‍ത്തുന്നു.

ഒബാമയുടെ മാറ്റത്തിന്റെ മുദ്രാവാക്ക്യം പുതിയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വഴി തുറക്കട്ടെ. നേരാണ്, മാറ്റം ഇന്ന് അനിവാര്യമാണ് അമേരിക്കയില്‍ മാത്രമല്ല ലോകത്ത് ദാരിദ്ര്യവും ,യുദ്ധവും, അഴിമതിയമുള്ള എല്ലാ നാടും മാറ്റത്തിനായ് കാതോര്‍ത്തിരിക്കുവാണ്. ചുരുങ്ങിയ കാ‍ലയളവില്‍ തന്നെ ഒബാമ ചര്‍ച്ചാവിഷയമായി ജന ഹ്രദയങ്ങളില്‍ സ്ഥാനവും നേടി. ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയും വേരിട്ട കാഴ്ചപ്പാടും ഓരോ ദിവസവും അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മാറ്റത്തിന്റെ മണിനാ‍ദം ഭൂരിപക്ഷം അമേരിക്കകാര്‍ന്റെയും ചെവികളില്‍ പതിഞ്ഞൊ എന്നുള്ളത് നവംബര്‍ 4 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. വിശ്വസനീയമായ ആ മാറ്റത്തിനായ് കാതോര്‍ക്കാം.